Share this Article
ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി
വെബ് ടീം
posted on 02-04-2024
1 min read
young-man-killed-mother-in-law

മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത്(52)ആണ് മരിച്ചത്. ഇവരെ വെട്ടിക്കൊലപ്പെടുത്തിയ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പോലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories