മുന്നാര്‍: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു.
ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.;