Share this Article
ഇടുക്കി ഉപ്പുതറയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ച് ഏക്കറു കണക്കിന് കൃഷി കത്തിനശിച്ചു
A forest fire broke out in the Idukki upputhara and burnt acres of crops

ഇടുക്കി ഉപ്പുതറയിൽ  കാട്ടുതീ പടർന്ന് പിടിച്ച്  ഏക്കറു കണക്കിന് കൃഷി ദേഹണ്ഡങ്ങൾ കത്തിനശിച്ചു. കാക്കത്തോട് വനത്തിലുണ്ടായ തീയാണ് കാർഷിക മേഖലയിലേക്ക് വ്യാപിച്ചത്.

ഇടുക്കി ഉപ്പുതറ പാലക്കാവിലാണ് തീ പടർന്ന് പിടിച്ച് വ്യാപകമായി കൃഷി നശിച്ചത്. കാക്കത്തോട് വന മേഖലയിൽ നിന്ന് കാട്ടുതീ കൃഷിഭൂമിയിലേക്ക് പടരുകയായിരുന്നു.   കുരുമുളക്,കാപ്പി, ഏലം, മലയിഞ്ചി തുടങ്ങിയ വിളകളാണ് കത്തി നശിച്ചത്.

അഗ്നിശമന സേനക്ക് ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ തീപിടുത്തം ഉണ്ടായ പ്രദേശത്തേക്ക് എത്താനായില്ല.വനം വകുപ്പിൽ അറിയിച്ചെങ്കിലും സമയത്ത് വരാനോ തീയണക്കാനോ ശ്രമിച്ചില്ലന്നും കർഷകർ ആരോപിക്കുന്നു. 

വന്യമൃഗ ശല്യം രൂക്ഷമായ  പ്രദേശമാണ് പാലക്കാവ് പന്നിക്കണ്ടം എന്നിവിടങ്ങൾ.കാട്ടാന ആക്രമണത്തിന് പിന്നാലെ കാട്ടുതീയും പടരുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories