Share this Article
സ്കൂൾ വിദ്യാർത്ഥിനിയെ എൻസിസി ക്യാംപ് സമയത്ത് ഉൾപ്പെടെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
വെബ് ടീം
posted on 06-04-2024
1 min read
Teacher arrested in Rape case

പേരാമ്പ്ര: ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസിൽ വിദ്യാർഥിനി നൽകിയ പരാതിയിൽ പ്രതിയായ അധ്യാപകൻ ചെരുവിൽ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. 

കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു. 

എൻസിസി ക്യാംപ് സമയത്ത് ഉൾപ്പെടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories