Share this Article
കളിക്കുന്നതിനിടെ പാന്‍റിലെ ചരട് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 05-03-2024
1 min read
kannur-obituary-10-year-old-student-death

കണ്ണൂർ: കളിക്കുന്നതിനിടെ പാന്‍റിലെ ചരട് അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. ഇരിണാവ് ഹിന്ദു എ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ബിലാൽ ആണ് മരിച്ചത്.

പുത്തരിപ്പുറത്ത് താമസിക്കുന്ന കെ.വി. ജലീൽ - ആയിഷ ദമ്പതികളുടെ ഏക മകനാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചരട് കുരുങ്ങി അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories