Share this Article
Union Budget
സ്വര്‍ണത്തരികളടങ്ങിയ മണ്ണ് നല്‍കാമെന്ന് വാഗ്ദാനം; കൊച്ചിയിൽ തട്ടിയത് അരക്കോടി; ഉത്തരേന്ത്യൻ സംഘം പിടിയിൽ
വെബ് ടീം
posted on 28-03-2025
1 min read
gold soil scam

കൊച്ചി: സ്വര്‍ണ്ണ തരികള്‍ അടങ്ങിയ മണ്ണ് നല്‍കാമെന്ന പേരില്‍ അരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. സ്വര്‍ണ്ണ പണിക്കാരായ തമിഴ്‌നാട് സ്വദേശികളില്‍ നിന്നും ഉത്തരേന്ത്യന്‍ സംഘം തട്ടിയത് ലക്ഷക്കണക്കിന് രൂപയാണ് . സംഭവമായി ബന്ധപ്പെട്ട് ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ്, വിപുള്‍ മഞ്ചി, ധര്‍മ്മേഷ്, കൃപേഷ് എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം നോര്‍ത്ത് ജനത റോഡിലെ വാടക കെട്ടിടം കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ആഭരണ നിര്‍മാണ ശാലയില്‍ നിന്നുള്ള 500 ചാക്ക് മണ്ണ് കൈവശം ഉണ്ടെന്ന് പറഞ്ഞ് ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ ആഭരണ നിര്‍മാണ സംഘവുമായി ബന്ധപ്പെട്ടത്. ദ്രവരൂപത്തിലുള്ള സ്വര്‍ണ്ണം ചേര്‍ത്ത അഞ്ച് കിലോ മണ്ണിന്റെ സാമ്പിള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റതോടെയാണ് സ്വര്‍ണ്ണപ്പണിക്കാര്‍ കെണിയില്‍പ്പെട്ടത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories