Share this Article
Flipkart ads
തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു; ഉദ്‌ഘാടനം മാർച്ച് 11ന് നടക്കാൻ സാധ്യത
വെബ് ടീം
posted on 07-03-2024
1 min read
thalaserry-mahe-bypass-open-for-trail-run

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ബൈപ്പാസ് തുറന്നുകൊടുത്തത്. ഉദ്‌ഘാടനം മാർച്ച് 11ന് നടക്കാനാണു സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.പ്രധാനമന്ത്രി ഓൺലൈൻ ആയി ഉദ്‌ഘാടനം നിർവഹിച്ചേക്കും.  

ഇതോടെ തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. 2018-ലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories