Share this Article
വിമാനത്തിൽ പുക വലിച്ചു; മലയാളി യാത്രക്കാരൻ അറസ്റ്റിൽ
വെബ് ടീം
posted on 13-03-2024
1 min read
man arrested for smoking inside aircraft

മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. മട്ടന്നൂർ എയർപോർട്ട് പൊലീസാണ്  അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 3.50ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്.

വിമാനത്തിന്റെ മുൻവശത്തെ ക്യാബിനിൽ വെച്ച് യാത്രാമധ്യേയാണ് പുകവലിച്ചത്. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ പെരുമാറിയെന്ന എയർപോർട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories