Share this Article
Flipkart ads
കടുത്ത വേനലിലും വറ്റാതെ പ്രകൃതിയുടെ വിസ്മയമായി മാടായിപ്പാറയിലെ വടുകുന്ദ തടാകം
Vadukunda Lake in Madaipara is a wonder of nature that does not dry up even in hot summer

കടുത്ത വേനലിലും വറ്റാതെ പ്രകൃതിയുടെ വിസ്മയമായി മാറുകയാണ് കണ്ണൂർ മാടായിപ്പാറയിലെ വടുകുന്ദ തടാകം. കഠിനമായ ചൂടിൽ ഇവിടെ എത്തുന്ന പക്ഷിമൃഗാദികൾക്കും മനുഷ്യർക്കും  ആശ്വാസമാണ് ഈ തടാകം.

കുന്നിൻ മുകളിൽ കടുത്ത വേയിൽ കിട്ടുന്ന പാറപ്പുറത്തായിട്ടും തടാകം വറ്റാതെ നിൽക്കുന്നത് അത്ഭുതമാണ്. മഴക്കാലത്ത് നല്ലൊരു ജലസംഭരണിയാണ് ഈ തടാകം. മാടായിപ്പാറയുടെ താഴ്വാരങ്ങളിലെ നിരവധി വീടുകൾക്ക് ശുദ്ധജലം ലഭിക്കുന്നതിന് പിന്നിൽ ഈ തടാകമാണ്.

മാടായിക്കാവ് പൂരോത്സവ സമാപനത്തോടനുബന്ധിചുള്ള പൂരക്കുളി നടക്കുന്നതും ഇവിടെയാണ്. പൂരോത്സവവുമായി ബന്ധപ്പെട്ട ദാരിക നിഗ്രഹത്തിന് പോയ ദേവിയുടെ കോപം ശമിപ്പിക്കാൻ പ്രത്യക്ഷപ്പെട്ട ശിവൻ ശൂലം കൊണ്ട് ഉണ്ടാക്കിയതാണ് ഈ തടാകം എന്നും ഈ തടാകത്തിൽ നീരാളി ദേവി ശാന്തയായെന്നും പുരാണങ്ങളിൽ പറയുന്നു.  കടുത്ത വേനലിലും പക്ഷിമൃഗാദികളുടെ ദാഹം അകറ്റുന്ന ഈ പ്രകൃതിദത്ത തടാകം സന്ദർശകർക്കും അത്ഭുതമാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories