കൊച്ചി കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടു പൂർവ്വ വിദ്യാർത്ഥികൾ പിടിയിൽ. പൂർവ്വ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കേസിൽ അറസ്റ്റിലായ വിദ്യാർഥികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികളിലേക്ക് അന്വേഷണം എത്തിയത്.ആഷീഖ് ആണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.