കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് വാടക വീടു കേന്ദ്രീകരിച്ച് എംഡി എം എ വില്‍പ്പന നടത്തിയ സംഘം പിടിയില്‍. നുച്ചിയാട് സ്വദേശി മുബഷീര്‍, കര്‍ണ്ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കിം എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 5 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു. ഉളിക്കല്‍ പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.