തൃശ്ശൂര്‍: ക്ലാസ് നടക്കുമ്പോൾ സര്‍ക്കാര്‍ സ്കൂളിന്റെ മേൽക്കൂര അടര്‍ന്നു വീണ് അപകടം. തിരുവില്വാമല ജിഎൽപി സ്കൂളിലെ മേൽക്കൂരയാണ് ഇന്ന് രാവിലെ ക്ലാസ് നടക്കുമ്പോൾ അടര്‍ന്നുവീണത്. മേൽക്കൂരയിൽ നിന്ന് ഓടുൾപ്പടെയാണ് താഴെ വീണത്. കുട്ടികൾ ഇരിക്കുന്നതിന്റെ മറുഭാഗത്താണ് മേൽക്കൂര വീണത്. ഇതിനാൽ പ്രീ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 ഓളം LP വിദ്യാർഥികളുമാണ് ഈ സ്കൂളിലുള്ളത്.
കഴിഞ്ഞദിവസം നാല് സ്കൂളുകളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചപ്പോഴും ഈ സ്കൂൾ അവഗണിക്കപ്പെട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് പിടിഎ പ്രസിഡൻറ് വേണു പി നായർ പറഞ്ഞു.