Share this Article
image
പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷ്ടിച്ചു; വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഷിമോഗയിൽ പിടിയിൽ
വെബ് ടീം
posted on 05-01-2024
1 min read
BULLET THEFT

ബേക്കൽ: പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷ്ടിച്ചവരെ പിടികൂടി.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്റെ ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേരെയാണ്  ബേക്കൽ പൊലീസ് കർണാടകയിലെ ഷിമോഗയിൽ നിന്നു പിടികൂടിയത്. ബുള്ളറ്റ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷിമോഗ സ്വദേശി പുനിതും(18) സുഹൃത്തായ 16 കാരനും അറസ്റ്റിലായത്. 

ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായുള്ള അമ്യൂസ്മെന്റ് പാർക്കിലെ തൊഴിലാളികളായി എത്തിയതായിരുന്നു ഇരുവരും. പള്ളിക്കര പഞ്ചായത്ത് ഓഫിസിനു സമീപം  27ന് രാവിലെയാണ് കുമാരൻ ബുള്ളറ്റ് നിർത്തിയിട്ടത്. ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ തിരക്കിലായതിനാൽ രണ്ടു ദിവസം പഞ്ചായത്ത് വാഹനമാണ് ഉപയോഗിച്ചത്. 29ന് രാത്രി ബുള്ളറ്റ് എടുക്കാനായി പോയപ്പോഴാണ് ബുള്ളറ്റ് കാണാനില്ലെന്ന് മനസ്സിലായത്.

ബേക്കൽ ഡി‌വൈ‌എസ്‌പി സി‌.കെ.സുനിൽകുമാർ, ഇൻസ്പെക്ടർ യു.പി.വിപിൻ എന്നിവരുടെ നിർദേശപ്രകാരം എസ്‌ഐ കെ.എം.ജോൺ, എഎസ്ഐ കുഞ്ഞിക്കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ ബാബു, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ അറസ്റ്റു ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പുനിതിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 16 കാരനെ കാസർകോട് ജുവനൈൽ കോടതിയിൽ ഹാജരാക്കി.

ബുള്ളറ്റ് മോഷ്ടിച്ച യുവാക്കളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് മഞ്ചേശ്വരത്തെ വർക്ക് ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടൽ. മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ കവർച്ചക്കാരെ പിടിക്കാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി.  29 ന് പുലർച്ചയാണ് പുനീതും സുഹൃത്തും ബുള്ളറ്റുമായി പള്ളിക്കരയിൽ നിന്നു കടന്നത്. മഞ്ചേശ്വരത്തെത്തുമ്പോൾ പെട്രോൾ തീർന്നു. ചാവിയില്ലാത പെട്രോൾ ടാങ്ക് തുറക്കാനാകാത്തതിനാൽ ഒമ്പതു വരെ സമീപത്തെ വർക്ക്​ഷോപ്പ് തുറക്കുന്നത് കാത്തു നിന്നു. തുറന്നപ്പോൾ ഉടമയോട്, പെട്രോൾ തീർന്നെന്നും ചാവി നഷ്ടപ്പെട്ടതിനാൽ  ടാങ്കിന്റെ  ലോക്ക് തകർക്കണമെന്നും ആവശ്യപ്പെട്ടു.ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ ഈ സമയം ഇവരറിയാതെ ഫോട്ടോ മൊബൈലിൽ പകർത്തിയിരുന്നു. ടാങ്കിന്റെ ലോക്ക് തകർത്തതിന്റെ  പണം പുനീത്  ഗൂഗിൾ പേ വഴിയാണ് ഉടമയ്ക്ക് നൽകിയത്. ഇവരിലൊരാളുടെ ഫോൺ നമ്പർ ലഭിക്കാനും ഇത് സഹായിച്ചു.ബുള്ളറ്റ് മോഷണം പോയ പരാതിയെത്തുടർന്ന് ജില്ലയിലെ വർക്ക് ഷോപ്പ് ഉടമകൾക്ക് പൊലീസ് സന്ദേശം കൈമാറിയിരുന്നു. ഇരുവരുടെയും ഫോട്ടോയും ഗൂഗിൾ പേ ചെയ്ത നമ്പറും വർക്ക് ഷോപ്പ് ഉടമ ഇൻസ്പെക്ടർ യു.പി.വിപിന് അയച്ചു നൽകിയതോടെ പൊലീസ് അന്വേഷണം വേഗത്തിലായി. ഫോൺ നമ്പർ പിന്തുടർന്ന് പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കാൻ പൊലീസ് സംഘത്തിനു കഴിഞ്ഞു.

3 ന് രാവിലെയാണ് പൊലീസ് സംഘം ഷിമോഗയിലെത്തിയത്. 4 ന് ഉച്ചയോടെ പ്രതികളെ കണ്ടെത്തുമ്പോൾ മറ്റൊരാൾക്ക് ബുള്ളറ്റ് വിൽപന നടത്താനുള്ള ശ്രമത്തിലായിരുന്നു. പൊലീസ് വാഹനം കുറുകെ നിർത്തിയപ്പോൾ ഇരുവരും ഓടി. പിന്തുടർന്ന പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് പുനീതിനെയും കൂട്ടാളിയെയും പിടികൂടിയത്. കാർണിവൽ സ്ഥലങ്ങളിലെ റൈഡുകളിൽ താൽക്കാലിക തൊഴിലാളികളായി പോകുന്ന ഇരുവരുടെയും പേരിൽ  മുൻപ് മോഷണക്കേസുകളൊന്നുമില്ലെന്ന് ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ പറഞ്ഞു. ഒരാൾ ഐടിഐ ഇലക്ട്രോണിക്സ് വിദ്യാഭ്യാസയോഗ്യതയുള്ളയാളാണ്. ചാവിയില്ലാതെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ ഈ അറിവ് സഹായിച്ചു. 

ജോലി സ്ഥലത്തു നിന്ന് കൂലി ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ കൈയിൽ പണമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ബുള്ളറ്റ് മോഷ്ടിച്ച് നാട്ടിലേക്കെത്താൻ തീരുമാനിച്ചതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.ഷിമോഗയിൽ നിന്നു പാഴ്സൽ വാഹനത്തിൽ മംഗളൂരുവിലെത്തിക്കുന്ന ബുള്ളറ്റ് അവിടെ നിന്ന് റോഡ് മാർഗം കൊണ്ടുവന്ന് ഹൊസ്ദുർഗ് കോടതിയിൽ  ഹാജരാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ബുള്ളറ്റ് ഉടമയ്ക്ക് വിട്ടു കിട്ടുകയുള്ളൂ. എങ്കിലും ബുള്ളറ്റ് കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് ഉടമ എം.കുമാരൻ.പെരിയ  ബുള്ളറ്റ് മോഷ്ടിച്ച യുവാക്കളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് മഞ്ചേശ്വരത്തെ വർക്ക് ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടൽ. മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ കവർച്ചക്കാരെ പിടിക്കാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി. 29 ന് പുലർച്ചയാണ് പുനീതും സുഹൃത്തും ബുള്ളറ്റുമായി പള്ളിക്കരയിൽ നിന്നു കടന്നത്.

മഞ്ചേശ്വരത്തെത്തുമ്പോൾ പെട്രോൾ തീർന്നു. ചാവിയില്ലാത പെട്രോൾ ടാങ്ക് തുറക്കാനാകാത്തതിനാൽ ഒമ്പതു വരെ സമീപത്തെ വർക്ക്​ഷോപ്പ് തുറക്കുന്നത് കാത്തു നിന്നു. തുറന്നപ്പോൾ ഉടമയോട്, പെട്രോൾ തീർന്നെന്നും ചാവി നഷ്ടപ്പെട്ടതിനാൽ  ടാങ്കിന്റെ  ലോക്ക് തകർക്കണമെന്നും ആവശ്യപ്പെട്ടു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ ഈ സമയം ഇവരറിയാതെ ഫോട്ടോ മൊബൈലിൽ പകർത്തിയിരുന്നു. ടാങ്കിന്റെ ലോക്ക് തകർത്തതിന്റെ  പണം പുനീത്  ഗൂഗിൾ പേ വഴിയാണ് ഉടമയ്ക്ക് നൽകിയത്. ഇവരിലൊരാളുടെ ഫോൺ നമ്പർ ലഭിക്കാനും ഇത് സഹായിച്ചു.ബുള്ളറ്റ് മോഷണം പോയ പരാതിയെത്തുടർന്ന് ജില്ലയിലെ വർക്ക് ഷോപ്പ് ഉടമകൾക്ക് പൊലീസ് സന്ദേശം കൈമാറിയിരുന്നു. ഇരുവരുടെയും ഫോട്ടോയും ഗൂഗിൾ പേ ചെയ്ത നമ്പറും വർക്ക് ഷോപ്പ് ഉടമ ഇൻസ്പെക്ടർ യു.പി.വിപിന് അയച്ചു നൽകിയതോടെ പൊലീസ് അന്വേഷണം വേഗത്തിലായി. ഫോൺ നമ്പർ പിന്തുടർന്ന് പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കാൻ പൊലീസ് സംഘത്തിനു കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories