Share this Article
പൊലീസുകാരൻ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
വെബ് ടീം
posted on 06-01-2024
1 min read
POLICE OFFICER FOUND DEAD

കാസര്‍കോട്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്.

ഏറെനാളായി പൂട്ടിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ വളപ്പില്‍ ഒരാള്‍ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാരനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. നേരത്തെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലായിരുന്ന സുധീഷ് നടപടികള്‍ നേരിട്ടതിന്റെ ഭാഗമായാണ് എആര്‍ ക്യാമ്പിലേക്കെത്തിയതെന്നാണ് വിവരം. 

അടുത്തിടെയായി മെഡിക്കല്‍ അവധിയിലായിരുന്നുവെന്നും വിവരമുണ്ട്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories