ബാലുശ്ശേരി: മൂലധന കമ്പനികളുടെ കടുത്ത മല്‍സരങ്ങളെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ച് നിരവധി പോരാട്ടങ്ങളിലൂടെ വളര്‍ന്ന പ്രസ്ഥാനമാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി പറഞ്ഞു. സിഒഎ ബാലുശ്ശേരി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേബിള്‍ ടിവി സംരംഭകരുടെ കൂട്ടായ്മയായ സിഒഎയുടെ വളര്‍ച്ചാപഥങ്ങളുടെ ചരിത്രം വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബാലുശ്ശേരി മേഖല സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി ചില്ലീസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മളനത്തില്‍ സത്യനാഥനെ സെക്രട്ടറിയായും അജിത്ത് കൃഷ്ണനെ പ്രസിഡന്റ്ായും, ഷൈജു പിയെ ട്രഷററായും തിരഞ്ഞെടുത്തു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മേഖലാ പ്രസിഡന്റ് സത്യനാഥനാണ് പതാക ഉയര്‍ത്തിയത്.
മേഖലാ സെക്രട്ടറി സുധീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍, ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പി പി, ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണന്‍, ജില്ലാ ട്രഷറര്‍ വാസുദേവന്‍, ജയദേവ് കെ എസ്, ബിജു പി. തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ റിപ്പോര്‍ട്ട് സെക്രട്ടറി സുധീഷ് കുമാറും, സാമ്പത്തിക റിപ്പോര്‍ട്ട് മേഖലാ ട്രഷറര്‍ അജിത് കൃഷ്ണനും സംഘടനാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണനും അവതരിപ്പിച്ചു. സനല്‍കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.