കൊച്ചി: എറണാകുളം ജില്ലയിലെ പിറവം നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. നറുക്കെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ജിന്‍സി രാജു വിജയിച്ചു.
രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നഗരസഭ മുന്‍ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു. ഇതേതുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്. ഇടതുമുന്നണിയിലെ മുന്‍ധാരണ പ്രകാരമാണ് ഏലിയാമ്മ ഫിലിപ്പ് രാജിവെച്ചത്.
ഇരുപത്തി രണ്ടാം ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ. ജൂലി സാബുവായിരുന്നു എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. 27 അംഗങ്ങളുള്ള പിറവം നഗരസഭയില്‍ എല്‍ഡിഎഫിന് 14 ഉം, യുഡിഎഫിന് 13 ഉം കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്.