ചവറ: ലഹരി പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ പഴഞ്ഞിക്കാവ് വൈങ്ങോലിൽ വീട്ടിൽ സുലജ പാപ്പച്ചൻ (51), ഇവരുടെ മരുമക്കളായ ലയ ദാസ് (24), രശ്മി (28) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. ചവറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.സി.പി.ഒ ആയ ബി. ഉഷയെയാണ് ഇവർ സംഘംചേർന്ന് ഉപദ്രവിച്ചത്.