കോഴിക്കോട് നഗരത്തില്‍ അപകടത്തില്‍ പെടുന്നവരെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഇനി 500 രൂപ സമ്മാനം. സിറ്റി പൊലീസും ലയണ്‍സ് ക്ലബ്ബും ചേര്‍ന്നാണ് ഗുഡ് സമേരിറ്റന്‍സ് പാരിതോഷികം നല്‍കുന്നത്. കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ച ശേഷമുള്ള ചിത്രവും പരിക്കേറ്റ ആളുകളുടെയും ആശുപത്രിയുടെയും പേരും വിവരങ്ങളും എത്തിച്ചയാളുടെ വിവരങ്ങളും 8590965259 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുമ്പോള്‍ 500 രൂപ പാരിതോഷികം ലഭിക്കും. ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഒരു നിയമക്കുരുക്കും ഉണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ വ്യക്തമാക്കി.