തിരുവനന്തപുരം: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ അഭിരാമി ആണ് മരിച്ചത്. വീടിനു പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പനവൂര്‍ പനയമുട്ടത്താണ് സംഭവം.
കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ ഇതില്‍ വ്യക്തത വരു. രണ്ടരവര്‍ഷം മുന്‍പാണ് ശരത്ത് -അഭിരാമി ദമ്പതികളുടെ വിവാഹം. ഇരുവര്‍ക്കും ഒന്നരവയസ്സ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞുണ്ട്. ഭര്‍ത്താവുമായി സ്ഥിരം വഴക്കായിരുന്നെന്നു അയല്‍വാസികള്‍ പറഞ്ഞു.