തൃശ്ശൂർ: അതിരപ്പിള്ളിയില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതിമാരെ കാട്ടാന ആക്രമിച്ചു. അതിരപ്പിള്ളിയിലേക്ക് ബെെക്കിൽ വരുന്നതിനിടെ ഷോളയാർ വ്യൂ പോയിന്റിൽ വച്ചായിരുന്നു ആനയുടെ ആക്രമണം.
ആക്രമണത്തിൽ ബെെക്കിന്റെ പുറകിലിരുന്ന സെൽവിയ്ക്ക്(40) പരിക്കേറ്റു. ഇവരെ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.