തൃശ്ശൂര്‍ വടക്കാഞ്ചേരി പത്താം കല്ലിൽ തീവണ്ടി തട്ടി വയോധികൻ മരിച്ചു.കരുതക്കാട് പൂവത്തിങ്കൽ വീട്ടിൽ 72 വയസുള്ള അബ്ദുൾ റഹ്മാനാണ് മരിച്ചത്.രാവിലെയായിരുന്നു അപകടം.
പേരക്കുട്ടികളെ തീവണ്ടി പാളത്തിനപ്പുറത്തുള്ള മദ്രസയിൽ വിടാൻ പോയതാണ് അബ്ദുറഹ്മാന്‍. തിരികെയെത്താൻ വൈകിയതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം വീട്ടുകാര്‍ അറിയുന്നത്. തൃശൂർ മെഡിക്കൽ കോളജില്‍
പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.