Share this Article
മുച്ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു
വെബ് ടീം
posted on 15-02-2024
1 min read
WOMEN DIES IN ACCIDENT

കണ്ണൂർ: മുച്ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ്  യുവതി മരിച്ചു.കണ്ണൂർ കൊട്ടിയൂർ പാലുകാച്ചി സ്വദേശിനി എം എം രമണിയാണ് മരിച്ചത്.40 വയസ്സായിരുന്നു. 

ഇരിട്ടി ഹാജി റോഡ് അയ്യപ്പൻ കാവ് റൂട്ടിൽ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.കൊറിയർ  സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച രാവിലെ 11ന് സ്കൂട്ടർ സർവീസിന് നൽകാൻ പോകവേ ഹാജി റോഡ്–അയ്യപ്പൻകാവ് റോഡിലായിരുന്നു അപകടം. ഇറക്കത്തിൽവച്ച് തെരുവുനായ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ, സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഹെൽമറ്റ് തകർന്ന് സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories