തിരുവനന്തപുരം കൈതമുക്കില്‍ ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു.
ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മരിച്ചയാളുടെ മകനും ചിപ്‌സ് കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്.
ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സമീപത്തെ കടകളിലേക്ക് തീപടര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചു.