ആലപ്പുഴ: ചേര്‍ത്തലയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയാണ് മരിച്ചത്. ഭര്‍ത്താവ് ശ്യാംജിത്ത് നടുറോഡില്‍ സ്കൂട്ടര്‍ തടഞ്ഞ് തീകൊളുത്തിയത് ഇന്നുരാവിലെയാണ്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ആരതി. പൊള്ളലേറ്റ ശ്യാംജിത്തും മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.