Share this Article
ഉറങ്ങുന്നതിനിടെ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
വെബ് ടീം
posted on 21-02-2024
1 min read
mobile phone blasted while sleeping

തൃശൂർ: ഉറങ്ങുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ ഫഹീമിന്റെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. തലനാരിഴക്ക് വൻദുരന്തം ഒഴിവായി. റെഡ്മി കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ഫോൺ അടുത്തു വച്ചായിരുന്നു ഫഹീം ഉറങ്ങിയിരുന്നത്. ഇതിനിടയിൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റതോടെ മുറിയിൽ പുക നിറഞ്ഞതാണ് കണ്ടത്. തുടർന്ന് ശബ്ദം കേട്ട് മുറിയിലെത്തിയ ബന്ധുക്കൾ ഫഹീമിനെ പുറത്തെത്തിക്കുകയും വെള്ളം ഒഴിച്ച് തീ അണയ്‌ക്കുകയും ചെയ്തു. കിടക്ക ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഫോൺ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് ഫഹീം പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories