Share this Article
ഉത്സവം കൂടാനെത്തി, ഫോണിൽ സംസാരിക്കവേ കിണറ്റിലേക്ക് തെന്നിവീണു; യുവാവിന് ബന്ധുവീട്ടിൽ ദാരുണാന്ത്യം
വെബ് ടീം
posted on 25-02-2024
1 min read
Youth dies falling into well while talking in Mobile Phone

തൃശ്ശൂര്‍: ബന്ധുവീട്ടില്‍ ഉത്സവത്തിന് എത്തിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. ശനിയാഴ്ച രാത്രി 11-നാണ് ഒളരിക്കരയിലാണ് സംഭവം. കാര്യാട്ടുകര മാടമ്പിക്കാട്ടില്‍ എം.ജെ. നിതിന്‍ (30) ആണ് മരിച്ചത്. പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതാണ്. തുടര്‍ന്ന് തെന്നി കിണറ്റില്‍ വീണു. പരിസരത്തുണ്ടായിരുന്നവര്‍ നിതിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാടമ്പി കാട്ടില്‍ ജയന്റെയും ലതയുടെയും മകനാണ്. സഹോദരന്‍: ജിതിന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories