Share this Article
കൂറുമാറ്റം; അഞ്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
വെബ് ടീം
posted on 26-02-2024
1 min read
five-grama-panchayat-members-were-disqualified

തിരുവനന്തപുരം: കൂറുമാറ്റത്തെ തുടര്‍ന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അയോഗ്യരാക്കി. കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.

സോളമന്‍ എസ് കരുംകുളം പഞ്ചായത്ത്, ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത്, എംപി രവീന്ദ്രന്‍, എഎസ് വിനോദ് റാന്നി ഗ്രാമപഞ്ചായത്ത്, ലീലാമ്മ സാബു എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്, എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യരാക്കിയത്. നിലവില്‍ അംഗമായി തുടരുന്നതിനും 2024 ഫെബ്രുവരി 22 മുതല്‍ ആറ് വര്‍ഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories