കണ്ണൂർ:കണ്ണൂർ തലശേരി മാടപ്പീടിക ഗുംട്ടിയിൽ സ്വകാര്യ ബസ്സിന് പിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരി മരിച്ചു.ആലക്കോട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫാണ് മരണപ്പെട്ടത് .ഇന്ന് രാവിലെ 9.30 നായിരുന്നു അപകടം . ഭർത്താവിൻ്റെ സ്വദേശമായ വിലങ്ങാടേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ് മരണപെട്ട മേരി ജോസഫ്.അപകടം നടന്ന ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂ മാഹി പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.