Share this Article
കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു
വെബ് ടീം
posted on 05-03-2024
3 min read
wild-buffalo-attack-kozhikode-farmer-died

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പാലാട്ട് എബ്രഹാം ആണ് മരിച്ചത്. 70 വയസായിരുന്നു.

കക്കയം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡില്‍ കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തില്‍ ആഴത്തില്‍ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories