Share this Article
തൃശൂരില്‍ നിന്നും കാണാതായ കുട്ടികൾ മരിച്ചനിലയിൽ
വെബ് ടീം
posted on 09-03-2024
1 min read
missing boy body found

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽനിന്ന് കാണാതായ കുട്ടികൾ മരിച്ചനിലയിൽ. അരുൺ കുമാര്‍(8),  സജികുട്ടന്‍(15) എന്നിവരുടെ  മൃതദേഹങ്ങളാണ്  കണ്ടെത്തിയത്. എട്ട് വയസുള്ള അരുൺ കുമാറിന്റെ മൃതദേഹം വനാതിർത്തിയിലെ ഫയർലൈന് സമീപത്ത് നിന്ന് ലഭിച്ചു. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ച  മുതലാണ്കാണാതായത്.

ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ തുടങ്ങിയത്. കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് കരുതിയിരുന്നത്. എന്നാൽ വിവരം ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. 

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories