Share this Article
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
വെബ് ടീം
posted on 11-03-2024
1 min read
toddler-gets-food-stuck-in-throat-and-ends-tragically


കുറ്റിപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴ്മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശി തിരുന്നാവായ കളത്തില്‍ വെട്ടത്തില്‍ റാഫി-റഫീല ദമ്പതികളുടെ മകള്‍ റിഷാ ഫാത്തിമയാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.

കഞ്ഞി കൊടുക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories