തൃശ്ശൂര്‍: വല്ലച്ചിറയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞുവീണു അഞ്ചു വയസുകാരൻ മരിച്ചു.വല്ലച്ചിറ പകിരിപാലം സ്വദേശി അനിൽ കുമാറിൻ്റെ മകൻ അനശ്വർ ആണ് മരിച്ചത്.
വല്ലച്ചിറ ഗവ.യു.പി.സ്ക്കൂളിലെ യു.കെ.ജി വിദ്യാർഥിയാണ്. വൈകീട്ട് അഞ്ചരയോടെ ഓടു കൊണ്ടുള്ള പഴയ മതിലിൻ്റെ മുകളിൽ മറ്റ് കുട്ടികളുമായി ഓടി കളിക്കവെ ആയിരുന്നു അപകടം. മതിലിൻ്റെ മുകൾ ഭാഗം ഇടിഞ്ഞതോടെ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല