Share this Article
പരസ്യചിത്രങ്ങളിൽ തിളങ്ങി മോഡലിംഗ് രംഗത്തേക്ക്; കൊച്ചുമിടുക്കിയുടെ പേരിൽ നിർമ്മാണകമ്പനിയും; സെറയുടെ വിശേഷങ്ങൾ
വെബ് ടീം
posted on 22-03-2024
12 min read
SERA TALKS AND DETAILS

തൃശൂർ: യുവതികളും യുവാക്കളും പാറിപ്പറക്കുന്ന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരമായിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. തൃശ്ശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും നാലര വയസ്സുള്ള മകൾ സെറ ആണ് ഇപ്പോൾ മോഡലിംഗ് രംഗത്തെ രാജകുമാരിയാകാൻ ഒരുങ്ങുന്നത്. ഈ പ്രായത്തിനുള്ളിൽ തന്നെ നിരവധി പരസ്യചിത്രങ്ങളിൽ സെറ അഭിനയിച്ചു. ഈ കൊച്ചുമിടുക്കിയുടെ  പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. 


മാമോദീസ കാലം തൊട്ടുതന്നെ അഭിനയത്തോട് വലിയ അഭിനിവേശമായിരുന്നു സെറയ്ക്കുണ്ടായിരുന്നത്. സെറയെ ക്യാമറയ്ക്ക് മുൻപിൽ കാണുന്നവർക്കും ഇത് മനസിലാകുമെന്നാണ് മാതാപിതാക്കൾ പറയുന്നത്. അച്ഛന്റെയും അമ്മയുടെയും കുസൃതി കുടുക്കയായി നടക്കുമ്പോഴും സെറ ക്യാമറയ്ക്ക് മുൻപിലെത്തുമ്പോൾ അതിന്റെതായ ഗൗരവത്തിലെത്തും.എന്ത് പ്രശ്നങ്ങളുണ്ടായാലും ക്യാമറയ്ക്ക് മുൻപിൽ എത്തുമ്പോൾ സെറ സന്തോഷവതിയാണെന്ന് പിതാവ് സനീഷും പറയുന്നു.  

തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങിയവാണ് സെറ അഭിനയിച്ച പരസ്യചിത്രങ്ങൾ. ബാലതാരങ്ങളുടെ സമൂഹമാദ്ധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ കുഞ്ഞ് അഭിനേത്രിയ്ക്ക് നിരവധി ആരാധകരാണുള്ളത്. കേരളത്തിലെ 186 ഓൺലൈൻ സൈറ്റുകളിലാണ് ഇതിനോടകം തന്നെ സൈറയുടെ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. 6.2 മില്യൺ വ്യൂസ് സോഷ്യൽ മീഡിയ കവറേജാണ് ഇതിനോടകം തന്നെ ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

യൂറോപ്യൻ രാജ്യങ്ങളായ യുഎസ്എ, കാനഡ, യുകെ, ഫ്രാൻസ്,അറബ് രാജ്യങ്ങളായ ദുബായ്, സൗദി, ഒമാൻ, ബഹ്റിൻ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകൾ, നിരവധി മാഗസിനുകൾ,മറ്റു പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ നീളുന്നു സെറയുടെ ചിത്രങ്ങൾ മോഡൽ ആക്കിയവരുടെ പട്ടിക. യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ. 

സെറയുടെ ഉയർച്ചയ്ക്കായി എല്ലാ പിന്തുണയും നൽകി സനീഷും സിജിയും ഒപ്പമുണ്ട്. സെറയ്ക്ക് മാത്രമല്ല, മകളെ പോലെ അഭിനയ  രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ ബാല്യമുകുളങ്ങൾക്കും പ്രചോദനമാകുകയാണ് പ്രൊഡക്ഷൻ കമ്പനിയിലൂടെ സനീഷും സിജിയും. സിനിമ മേഖലയിൽ മുന്നോട്ട്  വരാൻ ആഗ്രഹിക്കുന്നവർക് വേണ്ടി ആണ് നിർമ്മാണ കമ്പനി ആരംഭിച്ചതെന്ന് സനീഷ് പറയുന്നു. 

2021  ലെ  ഫാഷൻ ഫ്ളയിംസ് അവാർഡും 2023 ലെ  പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ  മികച്ച ബാല പ്രതിഭ അവാർഡും കരസ്ഥമാക്കിട്ടുണ്ട്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories