കൊച്ചി: ഉമ തോമസ് എംഎൽഎ വീണു ഗുരുതരമായി പരുക്കേറ്റ കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ നിഗോഷ് കുമാർ അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ നിഗോഷ് കുമാറിനെ ഏഴര മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം പൊലീസിൽ ഹാജരാകണമെന്ന് നിഗോഷിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ കീഴടങ്ങിയത്.
നിഗോഷ് കുമാറാണ് പരിപാടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതെന്നു നേരത്തേ അറസ്റ്റിലായ മൃദംഗവിഷൻ സിഇഒ പറഞ്ഞിരുന്നു.