എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ താത്കാലിക സമവായം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമവായം. പൂര്‍ണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികര്‍ സമ്മതിച്ചതായാണ് വിവരം. കേസുകളില്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് എസിപി സി. ജയകുമാര്‍ അറിയിച്ചു.
കാര്യങ്ങള്‍ സമവായത്തിലേക്കെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചര്‍ച്ചയ്ക്ക് ശേഷം വിശദീകരിച്ചു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു മാസത്തെ സമയം ചോദിച്ചു. ഇത് വൈദികര്‍ സമ്മതിച്ചു. പ്രാര്‍ത്ഥനയജ്ജം വൈദികര്‍ അവസാനിപ്പിച്ചു. രാത്രിയും രാവിലെയുമായി എല്ലാവരും മടങ്ങും. പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരിച്ചു.