കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ 67കാരനിൽ ജീവന്റെ തുടിപ്പ്. രണ്ടാം ജന്മമെന്ന് പോലും പറയാവുന്ന തരത്തിലുള്ള സംഭവം ഉണ്ടായത് കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ്. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ ഐസിയുവിൽ ചികിത്സയിൽ തുടരുന്നു.
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ അറിയിച്ചു. പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിലും വാർത്ത വന്നിരുന്നു.ഇന്ന് 10 മണിക്ക് സംസ്കാരം എന്ന രീതിയിലായിരുന്നു ചരമ വാർത്ത വന്നത്.