കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും ആരോപണങ്ങൾക്ക് മറുപടിയും എന്ന നിലയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച നേതാവ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രം സഹിതം പി പി ദിവ്യ ഫെയസ്ബുക്കില്‍ കുറിച്ചു.
പി പി ദിവ്യക്കെതിരെ ആരോപണങ്ങളുമായി കെഎസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് വീണ്ടും രംഗത്തെത്തിയ സമയത്ത് ആണ് ദിവ്യയുടെ കുറിപ്പ്. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണ്. വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ലെന്നും പി പി ദിവ്യ കുറിപ്പില്‍ പറയുന്നു.
ദിവ്യയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ കണ്ടു വളര്‍ന്ന നേതാവ്....
എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്...
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളര്‍ന്ന നേതാവല്ല സഖാവ് പിണറായി. എന്റെ പാഠ പുസ്തകത്തിലെ ഹീറോ. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം....
അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യില്‍ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോള്‍ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല..... കോടതീല് കണ്ടിപ്പാ പാക്കലാം..