Share this Article
Union Budget
വയനാട്ടില്‍ മൂന്ന് കടുവകള്‍ ചത്ത നിലയില്‍; അന്വേഷണത്തിന് ഉത്തരവ്
വെബ് ടീം
posted on 05-02-2025
1 min read
TIGERS DEAD

കല്പറ്റ: വയനാട്ടില്‍ മൂന്ന് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയത് അന്വേഷിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.  ഉത്തര മേഖല സി.സിഎഫ് കെ.എസ്.ദീപയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡോ. അരുണ്‍സഖറിയ,  ഡിഎഫ് ഒമാരായ ധനേഷ് കുമാര്‍, അജിത് കെ.രാമന്‍ വരുണ്‍ദാലിയ എന്നിവരും സംഘത്തിലുണ്ട്.  മയ്യക്കൊല്ലിയില്‍ രണ്ട് കടുവകളെയും വൈത്തിരിയില്‍ കടുവ കുഞ്ഞിനെയുമാണ് ചത്തനിലയില്‍ കണ്ടെത്തിയത്.  ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും വനം മന്ത്രി നിര്‍ദേശിച്ചു. 

കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം.ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ.മേപ്പാടി ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്‌റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാര്‍ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തില്‍ തൊഴിലാളികളാണ് ജഡം കണ്ടത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories