Share this Article
Union Budget
കൊച്ചിയിൽ കത്തിയുമായി യുവാവിന്റെയും യുവതിയുടെയും പരാക്രമം; പൊലീസ് ജീപ്പിന്‌റെ ചില്ല് തകർത്തു
വെബ് ടീം
posted on 13-02-2025
1 min read
reslin

കൊച്ചി: നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിലായി.പാലാരിവട്ടം സംസ്കാര ജംഗ്ഷനില്‍ ആണ് സംഭവം. വ്യാഴാഴ്ച രാത്രി 12.15ഓടെയാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതികള്‍ അക്രമം അഴിച്ചുവിടുകയുമായിരുന്നു.

പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പാലാരിവട്ടം സ്വദേശി പ്രവീണിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇതിനുപുറമേ മട്ടാഞ്ചേരിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകള്‍ ആണ്  അടിച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മട്ടാഞ്ചേരി കരുവേലിപ്പടി ആര്‍ കെ പിള്ള റോഡിലാണ് സംഭവം. സമീപവാസികളായ ഉവൈസ്, സഫ്വാന്‍, അജ്മല്‍, എന്നിവരുടെ കാറുകളും മുഹമ്മദ് ഷമീറിന്റെ ഓട്ടോയുടെയും ചില്ലുമാണ് തകര്‍ത്തിരിക്കുന്നത്.സ്ഥിരമായി ഈ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ നാല് മണിയോടെ ഒരാള്‍ കാറുകള്‍ ചില്ലെറിഞ്ഞ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories