കാസർഗോഡ് : ബദിയടുക്കയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. എൽക്കാനയിലാണ് ദാരുണ സംഭവം. പരമേശ്വരി (40), മകൾ പത്മിനി (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്.
കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.