തൃശൂർ: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിൽ മോദി റോഡ് ഷോ നടത്തി.
പ്രധാനമന്ത്രിയ്‌ക്കൊപ്പം സുരേഷ്‌ഗോപിയും കെ സുരേന്ദ്രനും മഹിളാമോർച്ച അധ്യക്ഷയും ഒന്നര കിലോമീറ്റർ റോഡ് ഷോയിൽ പങ്കെടുത്തു.