Share this Article
കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്
വെബ് ടീം
posted on 08-01-2024
1 min read
KERALA STATE SCHOOL FEST WINNER KANNUR

കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്. കോഴിക്കോടുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പ് സ്വന്തമാക്കിയത്.

952 പോയിന്റുമായി കപ്പ്  കണ്ണൂർ സ്വന്തമാക്കി.23 വർഷത്തിന് ശേഷമാണ് കപ്പ് കണ്ണൂരിലെത്തുന്നത് .

സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്.  കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി. 

മറ്റു ജില്ലകളുടെ പോയന്റു നില

തൃശൂർ 925

മലപ്പുറം 913

കൊല്ലം 910

എറണാകുളം 899

തിരുവനന്തപുരം 870

ആലപ്പുഴ 852

കാസർകോട് 846

കോട്ടയം 837

വയനാട് 818

പത്തനംതിട്ട 774

ഇടുക്കി 730

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories