Share this Article
Union Budget
ജോലിക്ക് എത്തിയില്ലെന്ന് അറിഞ്ഞ് ഭാര്യയും മക്കളും അന്വേഷിച്ചെത്തി; സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്ലാറ്റിൽ മരിച്ചനിലയില്‍
വെബ് ടീം
posted on 23-01-2024
1 min read
security-guard-found-dead-in-flat-in-thamarassery

കോഴിക്കോട്: താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് ബാലുശ്ശേരി പുത്തൂര്‍ വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാണ് (43) ആണ് മരിച്ചത്. താമരശ്ശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റിലാണ് സൂരജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സൂരജ് ജോലിക്ക് എത്തിയില്ലെന്ന വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിനകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories