തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 60 വയസ് പ്രായമുള്ള നളിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നളിനിയെ വീടിനുള്ളിൽ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. മോസസ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്.