വർക്കല :കോൺഗ്രസ് നേതാവും ദീർഘകാലം ജനപ്രതിനിധിയുമായിരുന്ന വർക്കല ശ്രീനിവാസപുരം ചിദംബരത്തിൽ എസ്. റാംമോഹൻ (51)അന്തരിച്ചു. ദീർഘകാലമായി അസുഖം ബാധിച്ചു ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ജനുവരി 30 ചൊവ്വ ഉച്ചക്ക് 12.30 ന് വീട്ടു വളപ്പിൽ നടക്കും.
ചെമ്മരുതി ഗ്രാമ പഞ്ചായത്ത് മെമ്പർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കെ.എസ്.യു. ജില്ലാ ഭാരവാഹി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ കലാ - സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു റാം മോഹൻ.
പരേതരായ സുന്ദരേശന്റെയും ശാന്താ ദേവിയുടെയും മകനാണ്.ഭാര്യ :നിജ.മക്കൾ :ദക്ഷിണാ റാം,ധനു റാം