കൂത്താട്ടുകുളം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ (28) പൊലീസ് പിടിയിൽ. വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സിബിൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമിക്കുകയും മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവരുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
കോടതി പ്രതിയെ റിമാൻഡിൽ വിട്ടു.