Share this Article
വീട്ടിലേക്ക് പോകവേ പ്ലാറ്റ്‌ഫോമിൽ നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാൾ തീവണ്ടി തട്ടി മരിച്ചു
വെബ് ടീം
posted on 05-02-2024
1 min read
man-dies-after-being-hit-by-train


അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്‌ഫോമിലുടെ നടന്ന് പോകവേ കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. അരുര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ) യൂദാതദേവൂസ്(അഗസ്റ്റിന്‍- അത്തോ-59) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് തട്ടിയത്. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിന്റെ വീട്. കല്‍പ്പണിക്കാരനായിരുന്നു.

ഭാര്യ ഷേര്‍ളി. മക്കള്‍: സോണറ്റ്, റോണക്‌സ്. മരുമകള്‍: ഷാര സോണറ്റ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന്‌ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അരൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories