കണ്ണൂർ:വീട്ടു വരാന്തയിലിരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ.കമ്പല്ലൂർ സ്വദേശി റോബിനാണ് അറസ്റ്റിലായത്.ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു യുവാവിനു നേരെ ആസിഡ് ആക്രമണം. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രാജേഷ് വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുന്നതിനിടെയായിരുന്നു സംഭവം.
ആൾ ഓടി രക്ഷപ്പെട്ടെങ്കിലും സംശയത്തിന്റെ പേരിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പരുക്കേറ്റ രാജേഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.