തൃശൂർ: ഗുരുവായൂരിൽ ആനയ്ക്ക് മർദ്ദനം. ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്കാണ് ക്രൂരമർദ്ദനം ഏറ്റത്. ആനയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിലാണ് സംഭവം.
ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാൻ മർദ്ദിച്ചത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ക്ഷേത്രം ശീവേലിപറമ്പിലെത്തിച്ചപ്പോഴായിരുന്നു മർദ്ദനം.
വടിക്കോല് ഉപയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി ശക്തമായി ആനയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്ന് ആനകളാണ് ദൃശ്യങ്ങളിലുള്ളത്. ഇതില്‍ കാലിന് പ്രശ്നമുള്ള ഗജേന്ദ്ര എന്ന പേരുള്ള ആന നടക്കുന്നതിന്‍റെ ദൃശ്യം മറ്റ് രണ്ട് ആനകളെയും മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്താണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തിൽ ദേവസ്വം ചെയർമാൻ റിപ്പോർട്ട് തേടി.ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോട് ആണ് റിപ്പോർട്ട് തേടിയത്.