തിരുവനന്തപുരം: മലയിൻകീഴ് ജംഗ്‌ഷന് സമീപം വച്ചുണ്ടായ സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മൂന്നര വയസുകാരൻ മരിച്ചു. അന്തിയൂർക്കോണം സ്വദേശിയായ ജോണിയുടെ ഇളയമകൻ അസ്നാനാണ് മരിച്ചത് . ജോണിയും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടർ ആണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ജോണിക്കും ഭാര്യക്കും രണ്ട് മക്കൾക്കും പരിക്കുകൾ പറ്റിയിരുന്നു.
മലയിൻകീഴ് KSEB ഓഫിസിന് മുൻവശം വച്ചാണ് അപകടം നടന്നത്. ഈ കുടുംബം സഞ്ചരിച്ചിരുന്ന ദിശയിൽ തന്നെ വന്ന കാർ അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ആണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റൊരു ബുള്ളറ്റ് യാത്രക്കാരനും പരിക്കുകൾ പറ്റിയിട്ടുണ്ട്.